Posts

Showing posts from August, 2025

ലണ്ടൻ യാത്രകൾ

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

Image
കൊട്ടാരക്കര ഗണപതികോവിലിൽ നിന്നും 05-07-2025 രാവിലെ 6 മണിക്ക് തിരിച്ച് 116 KM അകലെയുള്ള ചെങ്കോട്ടൈ തിരുമലൈ  കോവിലിൽ 8.30 മണിയോടെ എത്തിചേർന്നു .     ( 1 ) തിരുമലൈ മുരുകൻ കോവിൽ , ചെങ്കോട്ടൈ                  ദക്ഷിണ പഴനി എന്നറിയപ്പെടുന്ന തിരുമലൈ മുരുകൻ കോവിൽ തെങ്കാശി ജില്ലയിൽ ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു. ചതുർബാഹുക്കളോടെ നിൽക്കുന്ന സുബ്രഹ്മണ്യ രൂപമാണ് പ്രതിഷ്ഠ. തിരുവരട്ട് ശെൽവർ ശിവഗാമി അമ്മയാരാണ് ദ്രാവിഡ വാസ്തുവിദ്യാശൈലിയിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മുരുകൻ അഗസ്ത്യമുനിക്ക് ദർശനം നൽകിയത് ഇവിടെയാണ് എന്ന് പറയപ്പെടുന്നു. രണ്ട് ചുറ്റുമതിലുകളും രണ്ട് പ്രവേശനകവാടങ്ങളും ഉള്ള ഇവിടെ വല്ലഭ വിനായക ക്ഷേത്രവും തിരുമലൈ കാളി അമ്മൻ ക്ഷേത്രവും ഉണ്ട്. 625 പടികൾ നടന്നു കയറിയോ വാഹനത്തിലോ ക്ഷേത്ര കവാടത്തിൽ എത്താം. വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ നക്ഷത്ര ക്ഷേത്രമാണ് ഇവിടം. കൊട്ടാരക്കരയിൽ നിന്നും പുനലൂർ - തെന്മല - വഴി തിരുമലൈ കോവിലിൽ എത്താം.  നടതുറക്കുന്ന സമയം :                      ...